ഒറീസയിൽ ക്രിസ്ത്യാനികൾക്ക് നേരെ വ്യാപകമായ അക്രമം നടക്കുന്നു..
പല കുടുംബങ്ങളും ഒളിവിൽ കഴിയുന്നു..
മരണം രണ്ടക്കത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് അവസാന റിപ്പോർട്ട്..
തികച്ചും നിർഭാഗ്യകരമായ സംഭവമാണിത്..
ഇൻഡ്യൻ മന:സാക്ഷി ഈ ക്രൂരതയ്ക്കെതിരെ ഉണരണം..
ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് മുഖമാണിവിടെ വെളിവാകുന്നത്.സംഘപരിവാർ ഇൻഡ്യക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സംഘപരിവാർ ഇത്ര ശക്തിപ്പെടാൻ എന്താണ് കാരണം?
ബുജികളായ വിശകലന വിദഗ്ദ്ധരെ അൽപനേരം പുറത്താക്കി സാധാരണക്കാരന്റെ കോമൺസേൻസിൽ കാര്യങ്ങൾ നോക്കിക്കാണുക..
ക്രിസ്ത്യൻ സമൂഹം ഇപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
മാറാല മൂടിയ കണ്ണടകൾ ഒഴിവാക്കി നോക്കുക..
അവർ സേവന സന്നദ്ധത,ത്യാഗം,സഹിഷ്ണുത മുതലായവ മറന്നിരിക്കുകയല്ലേ…
മതതീവ്രവാദത്തിലേക്കല്ലേ അവരും നടന്നു കയറുന്നത്?
മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു…
സന്താനോൽപാദനം കൂട്ടി ആൾ ബലം (സർക്കാരുമായി വിലപേശുന്നതിന്)കൂട്ടാൻ പ്രേരിപ്പിക്കുന്നു..
മറ്റ് സമുദായങ്ങളെ വിറളിപിടിപ്പിക്കുന്നവയല്ലേ ഇവയൊക്കെ?
ആരുടേയും പക്ഷം പറയുകയല്ല..
ഒരു മതേതരവാദിയുടെ ന്യായമായ സംശയമാണിത്.
സഭ എത്രമാത്രം മാറിപ്പോയിരിക്കുന്നു?
കന്യാസ്ത്രീകൾ അരമനയ്ക്കുള്ളിൽ വച്ച് മാനഭംഗത്തിനും അക്രമത്തിനും ഇരയാകുന്നു..
ഒരിക്കലും കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല!
ആർ അവരെ സംരക്ഷിക്കുന്നു?
ഉത്തരം നൽകേണ്ടത് സഭയെ നയിക്കുന്ന അഭിനവ നീറോമാരാണ്.
സംഘപരിവറിന്റേയും എൻ.ഡി.എഫിന്റേയും നിലയിലേക്ക് ക്രിസ്തീയ സഭകൾ അധ:പതിച്ചിരിക്കുന്നു..
2
കേരളത്തിലെ കത്തോലിക്കാക്കാരെപ്പോലെ(ഒരു പിടി പാതിരിമാർ മാത്രം…ബാക്കിയുള്ളവർ ക്ഷമിക്കുക.)അഹങ്കാരികളായ മറ്റൊരു ജനവിഭാഗം ഭൂമുഖത്തുണ്ടോ?
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവർ വെല്ലുവിളിക്കുന്നു..
ജനപ്രതിനിധികളെ നികൃഷ്ടമായി അധിക്ഷേപിക്കുന്നു..
വിദ്യാഭ്യാസരംഗം ചവിട്ടി കലക്കി മുഴുത്തമീൻ പിടിക്കാൻ കുതന്ത്രങ്ങൾ മെനയുന്നു..
+1 ലെ ഏകജാലകം ഇത്രയധികം താമസിപ്പിച്ചത് ഇവരുടെ വ്യവഹാരാഭിനിവേശമാണ്..
പണം ഇവരെ മത്തുപിടിപ്പിച്ചിരിക്കുന്നു.ലാഭക്കൊതിയന്മാരായ അച്ചന്മാർ ഇവിടെ സസുഖം വാഴുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം..
പാഠപുസ്തകത്തിന്റെയും മറ്റും പേരിൽ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപൊക്കി രാഷ്ട്രീയം കളിക്കുന്ന പാതിരിമാർ ഒറീസയിൽ ഒന്നു പോയിവരണം.
നിരീശ്വരവാദമെന്നും വാഴയ്ക്കയെന്നും മറ്റും പറഞ്ഞ് സമരാഭാസം നടത്തുവാൻ ഇവിടെ കഴിയും..
മറ്റെവിടെയെങ്കിലും നടക്കുമോ?
അവർ ഇവിടെ ആക്രമിക്കപ്പെടാത്തത് ഇവർ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജീവിച്ചിരിക്കുന്നതുകൊണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
സത്യവിശ്വാസികളായ കത്തോലിക്കാക്കാർ ഏറ്റവും ആദ്യം ചെയ്യേണ്ട കർമ്മം ഇതാണ്-പവ്വത്തിലിനേയും മറ്റും ഒറീസയിൽ കൊണ്ട് തള്ളുക..
സത്യം താനേ പഠിച്ചോളും!
No comments:
Post a Comment