Saturday, September 6, 2008
രതി:
നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെതരി,തീപ്പൊരിയായപ്പോള്‍എന്‍റെ രുചികളും മാറിത്തുടങ്ങിയിരുന്നു.താമരനൂലുണ്ണുന്നഅരയന്നത്തിന്‍റെ കഥ പറഞ്ഞതുംദമയന്തിയുടെ ആകാരഭംഗിനിന്നില്‍ ഞാന്‍ കണ്ടതും....അരഞ്ഞാണ്‍ തുമ്പിലൂടെഅരിച്ചിറങ്ങിയ എന്‍റെ കൌതുകംഅരക്കെട്ടിന്‍റെ സ്നിഗ്ധതയില്‍രേതസ്സ് വിതറിയപ്പോള്‍നീ ആലസ്യം പൂണ്ടതുംനിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.കലാലയച്ചുവരുകളില്‍ കടലാസ്സ് ചിത്രങ്ങളീല്‍പ്പെടാതെപ്രണയത്തിന്‍റെ സകലമാനരസതന്ത്രങ്ങളുംപഠിച്ചെടുത്ത ആ യാമം...നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.ബൈക്കില്‍, ഹെല്‍മെറ്റ് മൂടിയപിന്‍ യാത്രയില്ലാതെകോഫീഹൌസ്സുകളിലെ പരിഹാസനേത്രങ്ങള്‍ പതിയ്ക്കാതെപ്രണയത്തിന്‍റെ രസകേളിനടന്നത്നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.
സമരം:
കണ്ണില്‍ കുഷ്ഠംപിടിച്ചവര്‍ കുഞ്ഞുപാഠങ്ങളില്‍ അവരവരുടെദൈവങ്ങളെതിരഞ്ഞുതിരഞ്ഞു പിളരുന്നു.ചെകുത്താനെയിറക്കിനീതിയെ ബലാത്സംഘം ചെയ്യിക്കുന്നു.അക്ഷരങ്ങളെപകയുടെ പാതാളത്തില്‍പണ്ടേ ചവിട്ടിത്താഴ്ത്തിയവര്‍അയലത്തെ ശത്രുവിനെപച്ചക്കു കത്തിച്ചതു പോലെ,മനുഷ്യന്‍ മാത്രംവചനങ്ങളാകുന്നകുഞ്ഞുപുസ്തകങ്ങള്‍ചിതയിലെരിക്കുന്നു.കലിപ്പുതീരാതെ,ഭ്രാന്തൊടുങ്ങാതെ,മക്കളുടെ തലച്ചോറില്‍വഴികള്‍ വരക്കുന്നവളുടെഅടിവയറ്റില്‍ ചവിട്ടിഗര്‍ഭം കലക്കുന്നു.കഥയറിയാതെആട്ടമറിയാതെപകച്ചു നില്ലുക്കുന്നഉണ്ണികളുടെ നെന്‍ചിലേക്കുആത്മാവു തകര്‍ന്ന ബിംബങ്ങളെറിയുന്നു.ഒറ്റക്കണ്ണന്മാര്‍സ്പെഷ്യല്‍ ബുള്ളറ്റിനുകളിലൂടെഅട്ടഹസിക്കുന്നു.കാലുതേഞ്ഞബുദ്ധിജന്തുക്കളുടെചലംനിറഞ്ഞവാക്കുകളില്‍'ജീവനു' വീണ്ടും മതമുണ്ടാകുന്നു.കലഹങ്ങള്‍ക്കപ്പുറത്തിരുന്ന്ആരോപ്രാത്ഥിക്കുന്നു;"അവരുടെ ദൈവത്തിന്നുനിറം കൂടിയിരുന്നെങ്കില്‍ഇതിനേക്കാള്‍അടിച്ചുപൊളിക്കാമായിരുന്നു,ദൈവമേ".
മകനെ നീ എവിടെ?
നിന്നെക്കാണാതെ അമ്മയ്ക്ക് ഉറക്കമില്ല മകനേ.നീ എവിടെയാണ്?ഹോസ്റ്റലില്‍ നിന്ന് ഇന്നലെ പോന്നതല്ലേ.ആറ്റു നോറ്റുണ്ടായ കുഞ്ഞാണു നീ.രോഗിയായ എനിയ്ക്കു നീയല്ലാതെ മറ്റാരുമില്ല.ദൈവമേ എന്റെ കുഞ്ഞിനെന്തു പറ്റി?
Subscribe to:
Posts (Atom)