Saturday, September 6, 2008

സമരം:

കണ്ണില്‍ കുഷ്ഠംപിടിച്ചവര്‍‍ കുഞ്ഞുപാഠങ്ങളില്‍ ‍അവരവരുടെദൈവങ്ങളെതിരഞ്ഞുതിരഞ്ഞു പിളരുന്നു.ചെകുത്താനെയിറക്കിനീതിയെ ബലാത്സംഘം ചെയ്യിക്കുന്നു.അക്ഷരങ്ങളെപകയുടെ പാതാളത്തില്‍‍പണ്ടേ ചവിട്ടിത്താഴ്ത്തിയവര്‍‍അയലത്തെ ശത്രുവിനെപച്ചക്കു കത്തിച്ചതു പോലെ,മനുഷ്യന്‍ മാത്രംവചനങ്ങളാകുന്നകുഞ്ഞുപുസ്തകങ്ങള്‍‍ചിതയിലെരിക്കുന്നു.കലിപ്പുതീരാതെ,ഭ്രാന്തൊടുങ്ങാതെ,മക്കളുടെ തലച്ചോറില്‍‍വഴികള്‍ വരക്കുന്നവളുടെഅടിവയറ്റില്‍ ചവിട്ടിഗര്‍ഭം കലക്കുന്നു.കഥയറിയാതെആട്ടമറിയാതെപകച്ചു നില്ലുക്കുന്നഉണ്ണികളുടെ നെന്‍ചിലേക്കുആത്മാവു തകര്‍ന്ന ബിംബങ്ങളെറിയുന്നു.ഒറ്റക്കണ്ണന്മാര്‍‍സ്പെഷ്യല്‍ ബുള്ളറ്റിനുകളിലൂടെഅട്ടഹസിക്കുന്നു.കാലുതേഞ്ഞബുദ്ധിജന്തുക്കളുടെചലംനിറഞ്ഞവാക്കുകളില്‍'ജീവനു' വീണ്ടും മതമുണ്ടാകുന്നു.കലഹങ്ങള്‍ക്കപ്പുറത്തിരുന്ന്ആരോപ്രാത്ഥിക്കുന്നു;"അവരുടെ ദൈവത്തിന്നുനിറം കൂടിയിരുന്നെങ്കില്‍‍ഇതിനേക്കാള്‍‍അടിച്ചുപൊളിക്കാമായിരുന്നു,ദൈവമേ".

No comments: