Sunday, December 14, 2008

പ്രണയനിലാവ്

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് നിനക്കുള്ള പ്രണയലേഖനങ്ങൾ പിറക്കുന്നത്.എഴുതാൻ തുടങ്ങുമ്പോൾ, പക്ഷേ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞു മാറുന്നു. നിന്നോടുള്ളൈ ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിഴുമ്പോഴാണ് നിനക്കുമുന്നിൽ ഞാനൊരുപാട് ചെറുതാക്കുന്നത്.കാമ്പസിലെ പ്രസംഗവേദികളിൽ അഗ്നിച്ചിറക്കുള്ള വാക്കുകൾ വാരിയെറിഞ്ഞുനടന്ന നാളുകളിലെന്നോ പരിചയപ്പെടുമ്പോൾ, കുസ്രതി നിറഞ്ഞ നിന്റെ കണ്ണൂകളിലൊളിപ്പിച്ച ആഴമുള്ള അഭിനന്ദനങ്ങളിലൂടെ തളിർത നമ്മുടെ പ്രണയത്തിന് കാലം വരുത്തിയ നിറഭേദങ്ങളത്രെ:എനിക്കുവേണ്ടി മാത്രം വിടർന്നിരുന്ന ഹ്രദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു…….ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി പോലും എത്ര പെട്ടന്നാണ് നിന്റെ നിയന്ത്രണത്തിലായത്.എന്റെ നഷ്ടങ്ങളിൽ എന്നെക്കാൾ ദു:ഖിയ്ക്കുന്ന, എന്റെ വേദനകളിൽ സ്വാന്തനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമാണ് ഇന്നെന്റെ ജീവസ്പന്ദനം. ഇടിമിന്നലുകൾ ഇരമ്പുന്ന മനസ്സ്, നീയടുത്തെത്തുമ്പൊൾ എത്രപെട്ടെന്നാണ് ശാന്തമാവുന്നത്.നിന്റെ മടിയിൽ തലചായ്ക്കുമ്പൊൾ, നിന്റെ കൈവിരലുകൾ എന്റെ മുടിയിഴകൾ തഴുകുമ്പോൾ, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുമ്പോൾ മനസിൽ തെളിയുന്ന സ്നേഹനിലാവിന് സംഗീതത്തിന്റെ നിറമാണെന്ന് ഞാനറിയുന്നു.അത്മസുഹ്രത്തുകൾക്ക് പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ ഒരാഴ്ചക്കുള്ളിൽ ഏഴുകത്തുകൾ നിനക്കായി എഴുതി. പക്ഷേ എഴുതിയതൊന്നും മതിയായില്ല എന്നൊരു തോന്നൽ, ഉള്ളിൽ തുളുമ്പുന്ന സ്നേഹം അക്ഷരങ്ങളിൽ വന്നു നിറയുന്നില്ലെന്ന് മനസ്സുപറയുന്നു. മുടിയിഴകളാൽ വിരലുകോർത്ത്കണ്ണൂകളിലെ പ്രണയം നുകർന്നു മൊഴികളിലെ പ്രേമം നേഞ്ചിലേറ്റു വാങ്ങി നിന്റെ മടിയിൽ കിടക്കുമ്പോൾ മനസിൽ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്. മധുരമുള്ള വാക്കുകൾക്ക് സുഗന്ധമുള്ള പൂക്കളാക്കാൻ കഴിഞ്ഞെങ്കിൽ എത്ര പ്രണയഹാരങ്ങൾ ഞാൻ കോർത്തേനേ;……………….

Wednesday, October 29, 2008

ഒരുനാള്‍

ഒരുനാള്‍എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും,
അന്നെന്റെ രക്തം കൊണ്ട്‌
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും----------

Saturday, October 25, 2008

രക്തസാക്ഷി




അവനവനു വേണ്ടിയല്ലാതെ
അപരന്നു ച്ചുടുരക്തമൂറ്റി
കുലം വിട്ടുപോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്വഴിയില്‍ ഊര്‍ജ്ജമായി രക്തസാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................
ശലഭ വര്‍ണ്ണ കനവു നിറയുന്ന യ്യൌവനം
ബലിനല്കി പുലരുവോന്‍ രക്തസാക്ഷി
അന്തകാരത്തില്‍ ഇടക്കിടക്കെതുമീ
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുതും കൊടുത്തവന്‍
പ്രിയമുല്ലതെല്ലാം ഒരുജ്ജ്വല സത്യതി
ന്നൂര്‍ജമായ് ഊട്ടിയോന്‍ രക്തസാക്ഷി
എവിടയോകത്തിച്ചു വച്ചൊരു
ചന്തനതിരിപോലെ യെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നേഞ്ചി
ന്നൂക്കായ്‌ പുലര്ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാ കല്‍പ്പ വൃക്ഷമായ്
ത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന അടിമത്തം അപകര്‍ഷ ജീവിതം
അധികാരം ധിക്കാരം അധിനിവേശം
എവിടെയീ പ്രതിമാനുഷര്‍
ധൂമാമുയരുന്നതവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

Sunday, October 19, 2008

ദുബായ്‌ നഗരത്തെക്കുറിച്ച്‌

എത്ര മനോഹരം ഈ നഗരം സഖേ,ഇത്രമേല്‍ ഞാനും പ്രതീക്ഷിച്ചിരുന്നില്ല.ഇത്തിരി നേരത്തെ വന്നിരുന്നെങ്കിലെ-ന്നെത്രയോ പ്രാവശ്യം ഓര്‍ക്കാതിരുന്നില്ല?കരയും കടലുമൊന്നിച്ചിരുന്നിവിടുന്ന്‌കവിതകള്‍ പാടി നൃത്തം ചവിട്ടീടുന്നുസ്ഥലജല ഭ്രംശത്തിനിടയില്‍ നാം തെല്ലൊന്ന്‌സ്ഥല കാല ബോധം മറന്നിരുന്നീടുന്നു.കരയിലേക്കൊഴുകുന്ന കടലുമിക്കടലിന്റെമാറിലേക്കിഴയുന്ന കരയുമീ നാടിന്റെഹൃദയമിടിപ്പുകളൊപ്പിയെടുത്തുടന്‍സദയം നമുക്കു സമ്മാനമായ്‌ നല്‍കുന്നുവാനലോകത്തു നിന്നും താരവ്യൂഹങ്ങള്‍രാവിലീ നഗരത്തിലേക്കു ചേക്കേറുന്നു.നഗരത്തിലെ മണി മന്ദിരങ്ങള്‍ വാന-ലോകത്തിലേക്കു കുതിക്കുവാന്‍ വെമ്പുന്നു.മുണ്ടുടുത്തുമുടുക്കാതെയും മേവുവാ-നുണ്ടു സ്വാതന്ത്യങ്ങളീ സ്വര്‍ണ്ണ നഗരിയില്‍നാരിമാരാറ്റില്‍ കുളിക്കുവാനായങ്ങുമാറുന്നയീറന്‍ മതിയിങ്ങുലാത്തുവാന്‍.ഏതേതു പാതിരക്കും തനിച്ചങ്ങനെ-യേതുമാര്‍ഗ്ഗേയും നടന്നുപോകാനൊരുമൂതേവിമാര്‍ക്കും ഭയം വേണ്ടിവിടുത്തെപാതയോരങ്ങള്‍ സുരക്ഷിതമല്ലയോ.സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള മാര്‍ഗ്ഗവുംനരകത്തിലേക്കെത്തുവാനുള്ള പാതയു-മൊരുപോലെ സുവ്യക്തമാണീ മനോഹരനരകത്തിലല്ലയീ നഗരത്തിലെപ്പോഴും.ഉള്ളവനുണ്ടാക്കുവാനുമില്ലാത്തമവ-നുള്ളതു പോലെ കഴിയുവാനുമുള്ളയെല്ലാ വഴികളുമിവിടെസ്സുലഭമാ-ണില്ലായൊരാളും വഴികള്‍ മുടക്കുവാന്‍.സര്‍വ്വ വര്‍ഗങ്ങളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌സൗഹാര്‍ദ്ധ പൂര്‍വ്വമിപ്പൂങ്കാവനങ്ങളില്‍ചേരിത്തിരിവിന്‍ മതില്‍ കെട്ടു പണിയാതെയാര്‍ത്തുല്ലസിക്കുനിതെത്ര മനോഹരം.******ഇത്ര മനോഹരമെങ്കിലുമെന്‍ സഖേഓര്‍ത്തു പോകുന്നേനൊരു നഗ്നമാം സത്യംവീമ്പു പറഞ്ഞു കിടക്കുമീയംബര-ചുംബികള്‍ തന്നടിവാരങ്ങളില്‍ തളം-കെട്ടിയുട്ടുണ്ടധോ വര്‍ഗങ്ങള്‍ തന്നുടെകട്ടിപെരുത്ത രുധിരവും കണ്ണീരും.നീണ്ടു നിവര്‍ന്നങ്ങു പോകുമിപ്പാതയി-ലാണ്ടു കിടക്കുന്നതേഷ്യന്‍ കിനാവുകള്‍പൊള്ളുമ്മണലിലും കാലുറച്ചീടുവാന്‍തള്ളുന്നതന്നാട്ടുകാരുടെ നോവുകള്‍പണ്ടടിമപ്പണിക്കായ്‌ വെള്ള ഭൂതങ്ങള്‍കൊണ്ടുവന്നാഫ്രിക്കന്‍ കാപ്പിരി വ്യൂഹത്തെഇന്നിതേഷ്യന്‍ രാജ്യങ്ങളിലെ യാളുകള്‍ചെന്നടിമകളായ്‌ സ്വയമേവ മാറുന്നു.വിധിയെന്നുരയ്ക്കാം നമുക്കെന്നാലും ചിലവിധികളെയോര്‍മ്മിക്കുമ്പോള്‍ മനം നോവുന്നുഅതിനിടയിലും ചില നല്ല നേട്ടങ്ങള്‍കൊയ്തിട്ടുണ്ട്‌ നാമതിലഭിമാനിക്കാം.

Tuesday, September 16, 2008

ഒരിക്കല്‍

ഒരിക്കല്‍ അവള്‍ ചോദിച്ചുനീ എന്റെതല്ലേ എന്ന്‌। ഞാനൊന്നും പറഞ്ഞില്ല। പിന്നെയെപ്പോഴോ ഞാനും ചോദിച്ചു, നീ എന്റെതല്ലേയെന്ന്‌, അവളുമൊന്നും പറഞ്ഞില്ല। ഇതേ ചോദ്യത്താല്‍ മറ്റാരോഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം എന്നോ॥എപ്പോഴോ.... അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം അന്ന്, അവളോ, ഞാനോ...മിണ്ടിയിരിക്കാം।

Sunday, September 14, 2008

പ്രവാസ ജീവിതം........................

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!

Tuesday, September 9, 2008

ഒറീസ്സ: ആത്മപരിശോധന വേണം

മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'। എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു। മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌। ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം। ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം. ഇന്ത്യയെന്ന വികാരത്തെ മുറിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ്‌ ഒറീസ്സയില്‍ നിന്നു വരുന്നത്‌. അതിനിടയ്‌ക്ക്‌ ചാരത്തിലെ സ്വര്‍ണത്തിളക്കം പോലെ രണ്ടെണ്ണം പ്രത്യാശയ്‌ക്കും പ്രതീക്ഷയ്‌ക്കും വക നല്‍കുന്നു. ഒന്ന്‌- ജീവനും സ്വത്തും അപകടത്തിലായ ക്രിസ്‌ത്യാനികള്‍ക്ക്‌ തുണയായി അയല്‍ ഗ്രാമങ്ങളിലെ ഹിന്ദു കുടുംബങ്ങള്‍ മുന്നോട്ടുവരുന്നു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച മുന്‍മന്ത്രി ജി.കാര്‍ത്തികേയന്‍ ഇത്‌ സത്യമെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. രണ്ട്‌- മത പ്രചാരണത്തിനുവേണ്ടി എന്തും ചെയ്യുന്ന മിഷണറിമാര്‍ ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകണം എന്ന്‌ ലത്തീന്‍ കത്തോലിക്കാസഭ നിര്‍ദേശിക്കുന്നു. ആള്‍ക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി ജനസംഖ്യാനിയന്ത്രണത്തെ പരാജയപ്പെടുത്തുന്ന പ്രഖ്യാപിത പദ്ധതികള്‍ ക്രൈസ്‌തവ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അവര്‍ കരുതുന്നു. ഇന്ന്‌ അറിയപ്പെടുന്നതില്‍ വെച്ച്‌ഏറ്റവും പഴക്കംചെന്നവാക്ക്‌ ഇന്ത്യയിലെ വേദങ്ങളാണല്ലോ. ''മാമാ ഹിംസീഃ' (അരുതേ, കൊല്ലരുതേ!) എന്നും, ''മാഹിം സീഃ പുരുഷം ജഗത്‌'' (ഈശ്വരമയമാണ്‌ പ്രാണികള്‍, കൊല്ലരുത്‌!) എന്നും ആജ്ഞാപിക്കുന്ന വേദത്തെ അനുസരിക്കുന്നത്‌ ദരിദ്രരും നിരക്ഷരരുമായ ആ ഗ്രാമീണഹിന്ദുക്കളാണ്‌; ബുദ്ധിയും മിടുക്കുമുള്ള അവരുടെ നേതാക്കളല്ല. കൊലയെ കൊലകൊണ്ട്‌ നേരിടുന്നവര്‍ ഇരുട്ടുകൊണ്ട്‌ നിഴല്‍ മായ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്‌. മഷികൊണ്ട്‌ ചെളി കഴുകിക്കളയുകയാണ്‌ അവരുടെ ഉന്നം. ഇതൊക്കെ മനസ്സിലുറയ്‌ക്കാന്‍ വേണ്ടതാകട്ടെ, പാണ്ഡിത്യമല്ല; അല്‌പം വിവേകവും കരളലിവുമാകുന്നു. ഇവയുടെ നീരുറവകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മണ്ണില്‍ ഇന്നും വറ്റിയിട്ടില്ലെന്നറിയുമ്പോള്‍ തോന്നുന്ന ആശ്വാസം ചെറുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം വ്യത്യസ്‌തവും ചിരപുരാതനവും ആകുന്നത്‌ ഈ പ്രകരണത്തിലാണ്‌; ഇത്തരം മാതൃകയിലൂടെയാണ്‌. ഒരായിരം കൊല്ലം മുമ്പുവരെ, മുക്കാലും പ്രാകൃതമായ സമൂഹവ്യാപാരങ്ങളില്‍ കുടുങ്ങിക്കിടന്ന മധ്യകാല യൂറോപ്പിനെ നവോത്ഥാനത്തിന്റെ ഇളം വെയിലിലേക്കു വിളിച്ചുണര്‍ത്തിയത്‌ ക്രിസ്‌തുഭഗവാന്റെ മൊഴിമുത്തുകളും മാതൃകയുമായിരുന്നു. വൈക്ലിഫും മില്‍ട്ടണും മുതല്‍ ദാന്തെയും ലൂഥറും വരെയുള്ള പരിഷ്‌കര്‍ത്താക്കള്‍ അതതുകാലത്ത്‌, വഴിപിഴയ്‌ക്കുന്ന ക്രൈസ്‌തവ സമൂഹത്തിന്റെ ചുവടുകളെ ക്രിസ്‌തുദര്‍ശനത്തിന്റെ മൂല ചൈതന്യത്തിലേക്ക്‌ ഉപനയിച്ചവരത്രേ. മൗലികമായ പരിവര്‍ത്തനത്തിന്റെ മൂശയില്‍ രൂപം കൊള്ളുന്ന നമ്മുടെ പുതിയ ഇന്ത്യയിലും അത്തരമൊരു ചുവടു മാറ്റത്തിനു വേണ്ടി ക്രൈസ്‌തവര്‍ ആത്മപരിശോധന നടത്തണം എന്ന ലത്തീന്‍ കത്തോലിക്കാസഭയുടെ നിര്‍ദേശം ഏറെ പ്രസക്തമാണെന്ന്‌ എനിക്കു തോന്നുന്നു. അവനവന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ച്‌ ജീവിക്കാനുമുള്ള പവിത്രമായ അവകാശം എല്ലാ സംസ്‌കൃത സമൂഹവും അംഗീകരിച്ചിട്ടുണ്ട്‌. നമ്മുടെ ഭരണഘടനയും ഇതിനെ ശരിവെക്കുന്നു. കുഴപ്പം ആരംഭിക്കുന്നത്‌ അവിടെയല്ല, വിശ്വാസത്തിന്റെ പ്രചാരണത്തിന്‌ ഒരു സംഘം ഒരുമ്പെടുന്ന സമയത്താണ്‌. ആചരണ മാതൃക വഴിക്കുള്ള പ്രചാരണമാണ്‌ ഉത്തമമാര്‍ഗം. വാക്കു വഴിക്കുള്ള പ്രചാരണം, എത്ര കരുതലോടെ ആയാല്‍ക്കൂടി, രണ്ടാംതരമേ ആകുന്നുള്ളൂ. ''വന്നു പോം പിഴയും അര്‍ഥശങ്കയാല്‍'' എന്ന്‌ വചോവല്ലഭനായ ആശാന്‍ പോലും സമ്മതിക്കുന്നു. പരോക്ഷമായ സ്വാധീനം വഴിക്കുള്ള പ്രചാരണമാകട്ടെ, ഏറ്റവും തരംതാഴ്‌ന്ന നടപടിയാകുന്നു. ആത്മീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ആ വിധമുള്ള പ്രചാരണം വര്‍ജിക്കുകയാണ്‌ ഉചിതം. മതപരിവര്‍ത്തനത്തില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴി ഇതാകുന്നു: തന്റെ വിശ്വാസം, അതെത്ര മഹത്തായാലുംഅപരന്റെ വിശ്വാസത്തെക്കാള്‍ മെച്ചമാണെന്ന്‌ ഉറപ്പിച്ചിട്ടു വേണമല്ലോ മതപരിവര്‍ത്തനത്തിന്‌ പുറപ്പെടുക. ലോകത്ത്‌ ഇന്നോളം, ആത്മീയ വിഷയങ്ങളില്‍ മതപ്രമാണങ്ങളെ താരതമ്യം വഴി മൂല്യനിര്‍ണയം ചെയ്യാനുള്ള സാര്‍വലൗകികമായ ഒരു മാനദണ്ഡം ഇല്ല. സാധകന്‌ സ്വാനുഭവമാണ്‌ പ്രമാണം. ''ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ '' (വിശിഷ്‌ടമായ തത്ത്വങ്ങള്‍ എല്ലായിടത്തും നിന്ന്‌ നമ്മിലേക്ക്‌ ഒഴുകിയെത്തട്ടേ!) എന്നതാണ്‌, ആത്മീയ സാധനയ്‌ക്കും ലോക സംഗ്രഹത്തിനും ഒരേ സമയം ഉതകുന്ന, ആരോഗ്യകരമായ കാഴ്‌ചപ്പാട്‌. ഇതിന്റെ അഭാവം ആണ്‌ ലോക മഹായുദ്ധങ്ങളുടെ ബീജകാരണം. സുകൃതം കൊണ്ടെന്നുപറയട്ടേ, ഇന്ത്യയില്‍ ഇന്നും സമൂഹാചാരത്തിന്റെ അടിത്തറയായി ഇതിനെ നാം അംഗീകരിച്ചിരിക്കുന്നു. ഇതിനെ ഭഞ്‌ജിക്കുന്നവന്‍ ആത്മനാശം വിതയ്‌ക്കുന്നു. മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ്‌ 'മതം'. എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത്‌ ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്‌, അവിനയം കൊണ്ടു മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്‌തുഭഗവാന്റെ അരുളപ്പാടില്‍ മുഖ്യമായ ഒന്ന്‌ ഇതുതന്നെയാകുന്നു. ലോകാരംഭം മുതല്‍ എല്ലാ ദേശത്തും എല്ലാ കാലത്തും ഉളവായിട്ടുള്ള ആദിമ പ്രവാചകരുടെ ദര്‍ശനങ്ങളെ നിരാകരിക്കുകയല്ല, പൂര്‍ത്തീകരിക്കുകയാണ്‌ തന്റെ ദൗത്യം എന്ന്‌ ഗിരി പ്രഭാഷണത്തില്‍ അവിടുന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇവിടെ, ക സമ്വവ ര്‌ൗവ റ്‌ ശുാശഹാ, ൃ്‌റ റ്‌ ലവീറി്‌ള്‍' എന്ന ഇംഗ്ലീഷ്‌ ബൈബിള്‍ വാക്യത്തെക്കാള്‍ എത്രയോ ആധികാരികമാണ്‌ ശതായുസ്സായി കടന്നുപോയ പി.സി.ദേവസ്യാമാസ്റ്റര്‍ മൂലഭാഷകളും നിരവധി ഭാഷ്യങ്ങളും അഭ്യസിച്ചിട്ട്‌ വിരചിച്ച 'ക്രിസ്‌തുഭാഗവത'ത്തിലെ ഈ വരികള്‍: ആയാതോ ശഹം ഛേത്തുമാദ്യാം വ്യവസ്ഥാം സിദ്ധാനാ മിത്യാത്മനാ നോ മനുധ്വം കിം ത്വേതസ്യാഃ പൂരണായാഗതോ ശ ഹം യുഷ്‌മാന്‍ വത്സാഃ! സത്യമേതദ്‌ ബ്രവീമി. (കുഞ്ഞുങ്ങളേ! നിങ്ങള്‍ക്ക്‌ ഞാനീ വാസ്‌തവം പറഞ്ഞുതരാം. ആദിമ പ്രവാചകന്‍മാരുടെ മതങ്ങളെ ഛേദിക്കാനാണ്‌ എന്റെ ഉദ്യമമെന്ന്‌ നിങ്ങള്‍ കരുതരുത്‌. പിന്നെയോ അവയെ പൂര്‍ത്തീകരിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌.) പക്ഷേ, ചരിത്രം മറ്റൊന്ന്‌ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തിന്റെ ഉത്സാഹത്തില്‍ അധികൃതര്‍ ഈ ഗുരുവാക്യം മറന്നുപോയതുകാരണം ആണ്‌ ഇങ്കാ, മയാ, ആസെ്‌തക്‌ തുടങ്ങിയ പ്രാചീനമായ മതവ്യവസ്ഥകള്‍ അമേരിക്കയില്‍ നശിച്ച്‌ നാമാവശേഷമായിത്തീര്‍ന്നത്‌. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്‌ റെഡ്‌ ഇന്ത്യന്‍ ഗോത്രവര്‍ഗങ്ങളോട്‌ ആവക കടുംകൈകള്‍ക്കെല്ലാം നിരുപാധികമായി മാപ്പു ചോദിക്കുകയുണ്ടായല്ലോ. സത്യസന്ധമായ ആ ക്ഷമായാചനം ക്രിസ്‌തുഭഗവാന്റെ തേജസ്സിനെ ഉള്‍ക്കൊള്ളുന്നു. പഴയ മതപരിവര്‍ത്തന സാഹസങ്ങള്‍ അതിന്റെ നിഷേധത്തെയും. 'ബ്ലാക്‌ എല്‍ക്കി'ന്റെ തപോവനത്തിലും 'വൂണ്‍ഡഡ്‌ നീ' പടനിലത്തും ഒക്കെ പണ്ടുനടന്നത്‌ എന്തായാലും ശരി; അതൊന്നും ആവര്‍ത്തിക്കാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ്‌ ഗാന്ധിജി, ''അരനാഴികനേരം അധികാരം കൈവന്നാല്‍ ഉടന്‍ ഞാന്‍ മദ്യത്തെയും മതപരിവര്‍ത്തനത്തെയും നിരോധിക്കും'' എന്ന്‌ നിസ്സംശയം പ്രഖ്യാപിച്ചത്‌. മതമല്ല, മനസ്സാണ്‌ പരിവര്‍ത്തനം ചെയ്യേണ്ടത്‌; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ്‌ സത്യം ഉദിക്കുന്നത്‌. ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം. ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം.