Monday, December 15, 2008

രക്ത പതാകയിലെ ദീപ്ത നക്ഷത്രം

രക്തസാക്ഷിത്വം കനലാണ്
എപ്പോഴും ആളികത്തുന്ന കനൽ
കാട്ടുതീ ഉള്ളിലുറങ്ങുന്ന ഒരു തീപ്പൊരി
പോരാളികളുടെ മനസ്സിൽ തീക്കാറ്റ്
തീർത്ത് കനലിനെ ജ്വലിപ്പിക്കുന്നു………

സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2008 ഏപ്രിൽ 16-ന് രണ്ട് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽ‌പ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽ‌പ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളിപ്പെടുത്താൻ വലതുപക്ഷ രാഷ്ടീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.
ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……
അതാണ് സ: വത്സലൻ.
തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽ‌വഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

Sunday, December 14, 2008

പ്രണയനിലാവ്

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് നിനക്കുള്ള പ്രണയലേഖനങ്ങൾ പിറക്കുന്നത്.എഴുതാൻ തുടങ്ങുമ്പോൾ, പക്ഷേ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞു മാറുന്നു. നിന്നോടുള്ളൈ ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിഴുമ്പോഴാണ് നിനക്കുമുന്നിൽ ഞാനൊരുപാട് ചെറുതാക്കുന്നത്.കാമ്പസിലെ പ്രസംഗവേദികളിൽ അഗ്നിച്ചിറക്കുള്ള വാക്കുകൾ വാരിയെറിഞ്ഞുനടന്ന നാളുകളിലെന്നോ പരിചയപ്പെടുമ്പോൾ, കുസ്രതി നിറഞ്ഞ നിന്റെ കണ്ണൂകളിലൊളിപ്പിച്ച ആഴമുള്ള അഭിനന്ദനങ്ങളിലൂടെ തളിർത നമ്മുടെ പ്രണയത്തിന് കാലം വരുത്തിയ നിറഭേദങ്ങളത്രെ:എനിക്കുവേണ്ടി മാത്രം വിടർന്നിരുന്ന ഹ്രദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു…….ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി പോലും എത്ര പെട്ടന്നാണ് നിന്റെ നിയന്ത്രണത്തിലായത്.എന്റെ നഷ്ടങ്ങളിൽ എന്നെക്കാൾ ദു:ഖിയ്ക്കുന്ന, എന്റെ വേദനകളിൽ സ്വാന്തനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമാണ് ഇന്നെന്റെ ജീവസ്പന്ദനം. ഇടിമിന്നലുകൾ ഇരമ്പുന്ന മനസ്സ്, നീയടുത്തെത്തുമ്പൊൾ എത്രപെട്ടെന്നാണ് ശാന്തമാവുന്നത്.നിന്റെ മടിയിൽ തലചായ്ക്കുമ്പൊൾ, നിന്റെ കൈവിരലുകൾ എന്റെ മുടിയിഴകൾ തഴുകുമ്പോൾ, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുമ്പോൾ മനസിൽ തെളിയുന്ന സ്നേഹനിലാവിന് സംഗീതത്തിന്റെ നിറമാണെന്ന് ഞാനറിയുന്നു.അത്മസുഹ്രത്തുകൾക്ക് പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ ഒരാഴ്ചക്കുള്ളിൽ ഏഴുകത്തുകൾ നിനക്കായി എഴുതി. പക്ഷേ എഴുതിയതൊന്നും മതിയായില്ല എന്നൊരു തോന്നൽ, ഉള്ളിൽ തുളുമ്പുന്ന സ്നേഹം അക്ഷരങ്ങളിൽ വന്നു നിറയുന്നില്ലെന്ന് മനസ്സുപറയുന്നു. മുടിയിഴകളാൽ വിരലുകോർത്ത്കണ്ണൂകളിലെ പ്രണയം നുകർന്നു മൊഴികളിലെ പ്രേമം നേഞ്ചിലേറ്റു വാങ്ങി നിന്റെ മടിയിൽ കിടക്കുമ്പോൾ മനസിൽ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്. മധുരമുള്ള വാക്കുകൾക്ക് സുഗന്ധമുള്ള പൂക്കളാക്കാൻ കഴിഞ്ഞെങ്കിൽ എത്ര പ്രണയഹാരങ്ങൾ ഞാൻ കോർത്തേനേ;……………….

Wednesday, October 29, 2008

ഒരുനാള്‍

ഒരുനാള്‍എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും,
അന്നെന്റെ രക്തം കൊണ്ട്‌
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും----------

Saturday, October 25, 2008

രക്തസാക്ഷി




അവനവനു വേണ്ടിയല്ലാതെ
അപരന്നു ച്ചുടുരക്തമൂറ്റി
കുലം വിട്ടുപോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്വഴിയില്‍ ഊര്‍ജ്ജമായി രക്തസാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................
ശലഭ വര്‍ണ്ണ കനവു നിറയുന്ന യ്യൌവനം
ബലിനല്കി പുലരുവോന്‍ രക്തസാക്ഷി
അന്തകാരത്തില്‍ ഇടക്കിടക്കെതുമീ
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുതും കൊടുത്തവന്‍
പ്രിയമുല്ലതെല്ലാം ഒരുജ്ജ്വല സത്യതി
ന്നൂര്‍ജമായ് ഊട്ടിയോന്‍ രക്തസാക്ഷി
എവിടയോകത്തിച്ചു വച്ചൊരു
ചന്തനതിരിപോലെ യെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നേഞ്ചി
ന്നൂക്കായ്‌ പുലര്ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാ കല്‍പ്പ വൃക്ഷമായ്
ത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന അടിമത്തം അപകര്‍ഷ ജീവിതം
അധികാരം ധിക്കാരം അധിനിവേശം
എവിടെയീ പ്രതിമാനുഷര്‍
ധൂമാമുയരുന്നതവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

Sunday, October 19, 2008

ദുബായ്‌ നഗരത്തെക്കുറിച്ച്‌

എത്ര മനോഹരം ഈ നഗരം സഖേ,ഇത്രമേല്‍ ഞാനും പ്രതീക്ഷിച്ചിരുന്നില്ല.ഇത്തിരി നേരത്തെ വന്നിരുന്നെങ്കിലെ-ന്നെത്രയോ പ്രാവശ്യം ഓര്‍ക്കാതിരുന്നില്ല?കരയും കടലുമൊന്നിച്ചിരുന്നിവിടുന്ന്‌കവിതകള്‍ പാടി നൃത്തം ചവിട്ടീടുന്നുസ്ഥലജല ഭ്രംശത്തിനിടയില്‍ നാം തെല്ലൊന്ന്‌സ്ഥല കാല ബോധം മറന്നിരുന്നീടുന്നു.കരയിലേക്കൊഴുകുന്ന കടലുമിക്കടലിന്റെമാറിലേക്കിഴയുന്ന കരയുമീ നാടിന്റെഹൃദയമിടിപ്പുകളൊപ്പിയെടുത്തുടന്‍സദയം നമുക്കു സമ്മാനമായ്‌ നല്‍കുന്നുവാനലോകത്തു നിന്നും താരവ്യൂഹങ്ങള്‍രാവിലീ നഗരത്തിലേക്കു ചേക്കേറുന്നു.നഗരത്തിലെ മണി മന്ദിരങ്ങള്‍ വാന-ലോകത്തിലേക്കു കുതിക്കുവാന്‍ വെമ്പുന്നു.മുണ്ടുടുത്തുമുടുക്കാതെയും മേവുവാ-നുണ്ടു സ്വാതന്ത്യങ്ങളീ സ്വര്‍ണ്ണ നഗരിയില്‍നാരിമാരാറ്റില്‍ കുളിക്കുവാനായങ്ങുമാറുന്നയീറന്‍ മതിയിങ്ങുലാത്തുവാന്‍.ഏതേതു പാതിരക്കും തനിച്ചങ്ങനെ-യേതുമാര്‍ഗ്ഗേയും നടന്നുപോകാനൊരുമൂതേവിമാര്‍ക്കും ഭയം വേണ്ടിവിടുത്തെപാതയോരങ്ങള്‍ സുരക്ഷിതമല്ലയോ.സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള മാര്‍ഗ്ഗവുംനരകത്തിലേക്കെത്തുവാനുള്ള പാതയു-മൊരുപോലെ സുവ്യക്തമാണീ മനോഹരനരകത്തിലല്ലയീ നഗരത്തിലെപ്പോഴും.ഉള്ളവനുണ്ടാക്കുവാനുമില്ലാത്തമവ-നുള്ളതു പോലെ കഴിയുവാനുമുള്ളയെല്ലാ വഴികളുമിവിടെസ്സുലഭമാ-ണില്ലായൊരാളും വഴികള്‍ മുടക്കുവാന്‍.സര്‍വ്വ വര്‍ഗങ്ങളും വര്‍ണ്ണങ്ങളും ചേര്‍ന്ന്‌സൗഹാര്‍ദ്ധ പൂര്‍വ്വമിപ്പൂങ്കാവനങ്ങളില്‍ചേരിത്തിരിവിന്‍ മതില്‍ കെട്ടു പണിയാതെയാര്‍ത്തുല്ലസിക്കുനിതെത്ര മനോഹരം.******ഇത്ര മനോഹരമെങ്കിലുമെന്‍ സഖേഓര്‍ത്തു പോകുന്നേനൊരു നഗ്നമാം സത്യംവീമ്പു പറഞ്ഞു കിടക്കുമീയംബര-ചുംബികള്‍ തന്നടിവാരങ്ങളില്‍ തളം-കെട്ടിയുട്ടുണ്ടധോ വര്‍ഗങ്ങള്‍ തന്നുടെകട്ടിപെരുത്ത രുധിരവും കണ്ണീരും.നീണ്ടു നിവര്‍ന്നങ്ങു പോകുമിപ്പാതയി-ലാണ്ടു കിടക്കുന്നതേഷ്യന്‍ കിനാവുകള്‍പൊള്ളുമ്മണലിലും കാലുറച്ചീടുവാന്‍തള്ളുന്നതന്നാട്ടുകാരുടെ നോവുകള്‍പണ്ടടിമപ്പണിക്കായ്‌ വെള്ള ഭൂതങ്ങള്‍കൊണ്ടുവന്നാഫ്രിക്കന്‍ കാപ്പിരി വ്യൂഹത്തെഇന്നിതേഷ്യന്‍ രാജ്യങ്ങളിലെ യാളുകള്‍ചെന്നടിമകളായ്‌ സ്വയമേവ മാറുന്നു.വിധിയെന്നുരയ്ക്കാം നമുക്കെന്നാലും ചിലവിധികളെയോര്‍മ്മിക്കുമ്പോള്‍ മനം നോവുന്നുഅതിനിടയിലും ചില നല്ല നേട്ടങ്ങള്‍കൊയ്തിട്ടുണ്ട്‌ നാമതിലഭിമാനിക്കാം.

Tuesday, September 16, 2008

ഒരിക്കല്‍

ഒരിക്കല്‍ അവള്‍ ചോദിച്ചുനീ എന്റെതല്ലേ എന്ന്‌। ഞാനൊന്നും പറഞ്ഞില്ല। പിന്നെയെപ്പോഴോ ഞാനും ചോദിച്ചു, നീ എന്റെതല്ലേയെന്ന്‌, അവളുമൊന്നും പറഞ്ഞില്ല। ഇതേ ചോദ്യത്താല്‍ മറ്റാരോഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം എന്നോ॥എപ്പോഴോ.... അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം അന്ന്, അവളോ, ഞാനോ...മിണ്ടിയിരിക്കാം।

Sunday, September 14, 2008

പ്രവാസ ജീവിതം........................

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!