Saturday, October 25, 2008

രക്തസാക്ഷി




അവനവനു വേണ്ടിയല്ലാതെ
അപരന്നു ച്ചുടുരക്തമൂറ്റി
കുലം വിട്ടുപോയവന്‍ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്വഴിയില്‍ ഊര്‍ജ്ജമായി രക്തസാക്ഷി
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................
ശലഭ വര്‍ണ്ണ കനവു നിറയുന്ന യ്യൌവനം
ബലിനല്കി പുലരുവോന്‍ രക്തസാക്ഷി
അന്തകാരത്തില്‍ ഇടക്കിടക്കെതുമീ
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുതും കൊടുത്തവന്‍
പ്രിയമുല്ലതെല്ലാം ഒരുജ്ജ്വല സത്യതി
ന്നൂര്‍ജമായ് ഊട്ടിയോന്‍ രക്തസാക്ഷി
എവിടയോകത്തിച്ചു വച്ചൊരു
ചന്തനതിരിപോലെ യെരിയുവോന്‍ രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം നേഞ്ചി
ന്നൂക്കായ്‌ പുലര്ന്നവന്‍ രക്തസാക്ഷി
രക്തം നനച്ചു മഹാ കല്‍പ്പ വൃക്ഷമായ്
ത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന അടിമത്തം അപകര്‍ഷ ജീവിതം
അധികാരം ധിക്കാരം അധിനിവേശം
എവിടെയീ പ്രതിമാനുഷര്‍
ധൂമാമുയരുന്നതവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

4 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ലാല്‍ സലാം.

ചോലയില്‍ said...

നന്നായി. അഭിനന്ദനങ്ങള്‍...........

Jayasree Lakshmy Kumar said...

'പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങിലും
നേരിന്നുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂരിയോന്‍ ..................'

ശക്തമായ, എന്നാൽ വേദന തോന്നുന്ന വരികൾ

[അക്ഷരത്തെറ്റുകൾ ഇല്ലാതെ നോക്കുമല്ലൊ]

sv said...

ലാല്‍ സലാം സഖാവെ....