Thursday, December 30, 2010

പുതുവത്സരാശംസകൾ



ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും
കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം...
എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....
കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളിൽ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ
കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,
മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ,
നെയ്ത്തിരിനാളങ്ങളുടെ പ്രഭയിൽ കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....
സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാനും ശ്രമ്മിക്കുക. "ഞാന്‍ " "എന്റെ " വീട് - എന്ന ചിന്ഥാഗതി മാറ്റി "നാം ", "നമ്മുടെ " വീട് , നാട് എന്ന് നമ്മള്ക്ക്ന ചിന്തിക്കാം. ഒരിക്കലും നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങാതിരിക്കുക!
ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

9 comments:

Raees hidaya said...

happy new year





:)

faisu madeena said...

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

jayanEvoor said...

പുതുവത്സരാശംസകൾ!

SHIHAB said...

പുതുവത്സരാശംസകൾ

Anonymous said...

--നല്ല ചിന്തകള്‍...

നാമൂസ് said...

സ്വയം തീര്‍ത്തൊരു അറയിലേക്ക് ചുരുങ്ങാതെ..
ലോകമേ തറവാട് എന്നാ വിശാലതയിലേക്ക് ഉണരുക...!!

കൂട്ട് കൂടുക, കൂടെ കൂട്ടുക എന്നാതാവട്ടെ നമ്മുടെ താത്പര്യവും സമീപനവും... എല്ലാ പുലരിയും ഒരായിയരം നനമകളിലേക്കുള്ള പിറവിയാകട്ടെ...!!

റെഡ് സെല്യൂട്ട്‌..!!

MOIDEEN ANGADIMUGAR said...

പുതുവത്സരാശംസകൾ

റ്റോംസ് | thattakam.com said...

പുതുവത്സരാശംസകള്‍ ...!!

യൂസഫ് കോട്ടപ്പുറം said...

എല്ലാവർക്കും Thanks