Monday, May 3, 2010
മഴ
എനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട് സ്കൂളിൽ പോകുമ്പോൾ ഇടവഴിയിൽ വെച്ചെന്റെ കുട മറിച്ച് നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ... മഴ തോർന്ന പറമ്പിൽ ഓടിക്കളിക്കുന്ന... എന്റെ ആ കുട്ടിക്കാലം മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകൾ...അത് എല്ലാം ഇന്ന് ഒരു സ്വപ്നമായി മാറിയിരിക്കുന്നു. ഇനി എന്ന് തീരും ഈ പ്രവാസകാലം എന്ന് ഒരു നിശ്ചയമില്ലെങ്കിലും ആ കാലത്തിനിടക്ക് ഒരിക്കലെങ്കിലും മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന മഴയത്ത് എന്റെ എല്ലാ ദു:ഖങ്ങളും കഴുകികളഞ്ഞ് ഒരു നാലാം ക്ലാസുകരനാവാൻ മോഹം.
മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം.. എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം... എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു.. എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും.. എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു... ചിലപ്പോൾ സ്വാന്തനമായി.. ചിലപ്പോൾ ആശ്രയമായി.. മറ്റു ചിലപ്പോൾ എന്റെ കണ്ണുനീർ മറയ്ക്കാനുള്ള ഒരു ആയുധമായി.. ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട് ചേർത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നിൽ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്ന.............
Subscribe to:
Post Comments (Atom)
3 comments:
പോസ്റ്റിലെ ഫോട്ടോ കണ്ടപ്പോള്‍ കല്ലെറിയാന്‍ നില്ക്കുന്ന ആളെ പോലെ തോന്നി........
മഴയെ ഇഷ്ടമില്ലാത്തവരുണ്ടാകുമോ?
hi rain..
Post a Comment